ശുഹൈബ്, ശരത് ലാൽ, കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി
കൊയിലാണ്ടി: കൊല്ലപ്പെട്ട എടയന്നൂർ ശുഹൈബിന്റെയും, കാസർഗോഡ് പെരിയയിലെ ശരത് ലാലിന്റെയും, കൃപേഷിന്റെയും രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൽ ബോസ് സി.ടി. ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷത വഹിച്ചു. നിധിൻ പൂഴിയിൽ, തൻഹീർ കൊല്ലം, എ.കെ. ജാനിബ്, റാഷിദ് മുത്താമ്പി, അദൃശ്യ ഒ.വി, റംഷി കാപ്പാട്, എന്നിവർ സംസാരിച്ചു.
അമൽ കൃഷ്ണ എളാട്ടേരി, സായൂജ് ശ്രീനിവാസൻ, നൗഷാദ് മങ്കുണ്ടിൽ,നിതിൻ തിരുവങ്ങൂർ, രതീഷ് കെ.കെ, സജിത് കാവുംവട്ടം, ജാസിം നടേരി എന്നിവർ നേതൃത്വം നൽകി.


