ശുചീകരണം നടത്തി

കോഴിക്കോട്: ബൈപ്പാസില്‍ മൊകവൂരില്‍ കക്കൂസ് മാലിന്യം തള്ളിയ ഭാഗത്ത് കോര്‍പ്പറേഷന്‍ ശുചീകരണം നടത്തി. മൊകവൂര്‍ അടിപ്പാതയില്‍ വെള്ളമൊഴുക്കിയും ജെ.സി.ബി. ഉപയോഗിച്ച് മണ്ണെടുത്തുമാറ്റിയുമാണ് ശുചീകരിച്ചത്. കൈപ്പുറത്ത് പാലം റോഡുവഴി മാലിന്യവുമായെത്തിയ ടാങ്കര്‍ ലോറിയും അതിന് കൂട്ടുവന്ന ബൈക്കുയാത്രക്കാരനും സമീപത്തെ സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ഇവിടെ മാലിന്യം കൊണ്ടുവന്ന് തള്ളിയതെന്നാണ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. രണ്ടുദിവസമായി നാട്ടുകാര്‍ ഇതിന്റെ ദുര്‍ഗന്ധം അനുഭവിക്കുകായിരുന്നു. ബൈപ്പാസില്‍ കോഴിമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നത് പതിവാണ്.

കക്കൂസ് മാലിന്യം തള്ളുന്നവരുടെ പ്രധാന കേന്ദ്രമാണിത്. രാത്രിയിലാണ് ചെയ്യുന്നതെങ്കിലും വീടുകള്‍ക്കുമുന്നിലാണ് കൊണ്ടിടുന്നത്. അതുകൊണ്ട് സമീപവാസികള്‍ വലിയ ദുരിതമാണ് നേരിടുന്നത്. ബൈപ്പാസിനു സമീപം കാടുമൂടിക്കിടക്കുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടില്ല എന്നതാണ് ഇവര്‍ക്ക് തുണയാവുന്നത്.

വേനല്‍ക്കാലത്ത് നടക്കാന്‍ ഉപയോഗിക്കുന്ന അടിപ്പാതയിലാണ് വെള്ളിയാഴ്ച മാലിന്യം തള്ളിയത്. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.പി. പദ്മനാഭന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രകാശന്‍ എന്നിവര്‍ സ്ഥലത്തെത്തി.

