KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്ത്രീ പ്രവേശനം:സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരം: വിശ്വഹിന്ദു പരിഷത്ത്

വയനാട്: ശബരിമലയിലേക്ക് ഋതുമതികളായ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി നിര്‍ഭാഗ്യകരമാണെന്നും, ഈ വിധി നിയമം മൂലമോ കോടതി വഴിയോ തിരുത്തപ്പെടുന്നതുവരെ ഹൈന്ദവ ആചാരങ്ങള്‍ക്കും ആരാധനാകേന്ദ്രങ്ങള്‍ക്കുമെതിരെ നിരന്തരമുണ്ടാകുന്ന അപകീര്‍ത്തികരമായ നടപടികള്‍ സമൂഹത്തില്‍ തുറന്ന് കാട്ടിക്കൊണ്ട് ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ശരണ മന്ത്ര പ്രതിഷേധ യാത്ര നടത്തി.

മാരിയമ്മന്‍ ദേവി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര കല്‍പ്പറ്റ നഗരം ചുറ്റി അയ്യപ്പക്ഷേത്ര പരിസരത്ത് സമാപിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എ.കെ. ഗ്രീഷിത്ത്, മാതൃ ശക്തി സംയോജിക യശോദ ചുള്ളിയോട്, അജിത രാജന്‍, ഗുരുസ്വാമിമാരായ വിജയന്‍ പട്ടിക്കര, എന്‍.എ. ബാലന്‍, സുബ്രമഹ്ണ്യന്‍, രവീന്ദ്രന്‍ മേപ്പാടി, രാജു ഗുരുസ്വാമി കല്ലുപാടി, പി.കെ.മുരളി, പി.കെ.സുരേഷ്, ശശിധരന്‍ ചുഴലി, കെ.പി.രഞ്ജിത്ത്, അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഞാറാഴ്ച്ച ആയിരകണക്കിന് ഭക്തരെ പങ്കടിപ്പിച്ച്‌ കൊണ്ടുള്ള ശരണ മന്ത്രഘോഷയാത്ര മാരിയമ്മന്‍ ദേവി ക്ഷേത്രപരിസരത്ത് നിന്ന് രാവലെ 10.30.ന്‌ആരംഭിക്കുമെന്നും മുഴുവന്‍ ഭക്തജനങ്ങളും പങ്കെടുക്കണമെന്നും സെക്രട്ടറി അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *