ശബരിമല വിഷയത്തില്‍ യുഡിഎഫില്‍ ഭിന്നത; മുല്ലപ്പള്ളിയെ തള്ളി ഘടകകക്ഷികള്‍
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫ് തീരുമാനം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളിയാണ് യുഡിഎഫ് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.
സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് മുന്‍പ് ആവശ്യപ്പോള്‍ മുഖ്യമന്ത്രി പുച്ഛിക്കുകയാണ് ചെയ്തത്. കാര്യങ്ങള്‍ കൈവിട്ട് പോയിത്തുടങ്ങി എന്ന് തോന്നിയപ്പോള്‍ മാത്രമാണ് യോഗം വിളിച്ചതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു, എന്നാല്‍ മുല്ലപ്പള്ളിയുടെ നിലപാടിനെ മറികടന്ന് യോഗത്തില്‍ പങ്കെടുക്കണമെന്ന് മറ്റ് ഘടകക്ഷികള്‍ തീരുമാനിക്കുകയായിരുന്നു.

വ്യാഴ്ചാഴ്ച ഉച്ചയ്ക്ക് 3 മണിക്കാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം. യോഗത്തില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് ഇരുകൂട്ടരും അറിയിട്ടിച്ചുണ്ട്.

അതേസമയം സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ തീരുമാനിക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്. വിശ്വാസികളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സര്‍ക്കാരിന് ഇനിയും സാധിച്ചിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.




