KOYILANDY DIARY.COM

The Perfect News Portal

ശബരിമല യുവതി പ്രവേശനം: പുന:പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

ശബരിമല യുവതി പ്രവേശനക്കേസ് ഏഴംഗ വിശാല ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി വിധി. യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേയില്ല. സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധനാ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.

ഹര്‍ജികളില്‍ ഏകകണ്ഠമായ തീരുമാനമല്ല സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്. അഞ്ചില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോള്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, നരിമാന്‍ എന്നിവര്‍ വിയോജന വിധിയാണ് എഴുതിയത്.

ശബരിമല സ്ത്രീപ്രവേശനവും മുസ്ലീംസ പാഴ്‌സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവുമടക്കം എല്ലാ ഹര്‍ജികളും ഇനി വിശാല ബെഞ്ചിന്റെ പരിഗണനയിലായിരിക്കും. ഒരേ മതത്തിലെ രണ്ട് വിഭാഗങ്ങള്‍ക്കും തുല്യ അവകാശമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 2018 സെപ്റ്റംബര്‍ 28ന് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരെ 56 പുനപരിശോധന ഹര്‍ജികളിലാണ് ഇന്ന് തീരുമാനമെടുത്തത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *