KOYILANDY DIARY.COM

The Perfect News Portal

ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കാനാകില്ല; സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. ഭരണഘടനപ്രകാരം സ്ത്രീകളെ തടയേണ്ട ആവശ്യമില്ല. സ്ത്രീകളെ തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ല.10 വയസിനും 50 വയസിനും ഇടയില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ പാടില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.കേസ് നീട്ടികൊണ്ടുപോകില്ലെന്നും വിശദമായ വാദം കേട്ട് വേഗത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.

പത്തു വയസിനും 50 വയസിനുമിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനാനനുമതി നല്‍കുന്നതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടറിയിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.കേസില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലെന്ന് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ഫിബ്രവരി എട്ടിന് വീണ്ടും കോടതി വാദം കേള്‍ക്കും.

Share news