KOYILANDY DIARY.COM

The Perfect News Portal

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം

ഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം. തലമുറകളായി തുടരുന്ന ക്ഷേത്ര ആചാരങ്ങളില്‍ കോടതി ഇടപെടരുത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്കു പിന്നില്‍ ക്ഷേത്രത്തിന്‍റെ യശസ് തകര്‍ക്കാനുള്ള ശ്രമമാണെന്നും രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു.

കേസിലെ ഹര്‍ജിക്കാരന്‍ വിശ്വാസിയല്ല. പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി മാത്രമാണിതെന്നും കെ. രാധാകൃഷ്ണന്‍ വാദിച്ചു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതുവെ ക്ഷേത്രത്തില്‍ പോകാറില്ല. സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ സാധിക്കുകയുമില്ല. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കോടതി തയാറാകണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യത്തില്‍ ഭരണഘടനാപരമായ വിഷയങ്ങളല്ലാതെ മറ്റൊന്നും പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു. ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്കു​ള്ള വി​ല​ക്കി​നുവേ​ണ്ടി വാ​ദി​ക്കു​ന്ന തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് അ​നു​കൂ​ല​മാ​യാ​ണ് കഴിഞ്ഞ ദിവസം എ​ന്‍​എ​സ്‌എ​സും വാ​ദം നി​ര​ത്തി​യിരുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *