ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആര്‍എസ്‌എസ് ആക്രമണം

പമ്പ: ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌നേരേ വീണ്ടും ആര്‍എസ്‌എസ് ആക്രമണം. മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ്, അമൃത ചാനല്‍ എന്നിവയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ബിജു പങ്കജിനും, ക്യാമറാമാനും മര്‍ദ്ദനമേറ്റു. മനോരമാ ന്യൂസിന്റെ 2 റിപ്പോര്‍ട്ടര്‍മാരെയും ക്യാമറാമാനെയും അമൃതാ ചാനല്‍ ക്യാമറാമാനെയും ആര്‍എസ്‌എസ് ക്രിമിനലുകള്‍ മര്‍ദിച്ചു.
ആര്‍എസ്‌എസ്-ബിജെപി നേതാക്കളും പ്രവര്‍ത്തകരും സന്നിധാനത്തും പതിനെട്ടാം പടിയിലും തമ്പടിച്ച് സംഘര്‍ഷം സൃഷ്‌ടിക്കാന്‍ ശ്രമം തുടരുകയാണ്. കണ്ണൂരിലെ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും കെ സുരേന്ദ്രനുമടക്കമുള്ളവര്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നു. ഇരുമുടിക്കെട്ടും വ്രതവുമില്ലാതെയാണ് ഇവര്‍ സ്ത്രീകളെ തടയാന്‍ പതിനെട്ടാം പടിയിലടക്കം നിലയുറപ്പിച്ചിരിക്കുന്നത്.

