ശബരിമലയില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

ശബരിമല > മകരവിളക്ക് ഉത്സവത്തിന് വിരാമമിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയിലും പമ്പയിലും മകരജ്യോതി ദര്‍ശനത്തിന് അനുഭവപെട്ടത്.
പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ പേടകങ്ങളുമായി ആരംഭിച്ച ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ പിന്നിട്ട് ശനിയാഴ്ച വൈകിട്ട് 6.30 ന് തിരുനടയിലെത്തി. ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി. തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ അണിയച്ച് ദീപാരാധന നടന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.

രണ്ട് ദിവസം മുമ്പുതന്നെ സന്നിധാനത്തും പരിസരത്തും എത്തിച്ചേര്‍ന്ന തീര്‍ഥാടകര്‍ പര്‍ണശാലകള്‍ തീര്‍ത്ത് അതില്‍ താമസമാക്കിയിരുന്നു. പുല്ലുമേട്, പാിത്താവളം, മരക്കൂട്ടം, ശരംകുത്തി, ഹില്‍ടോപ്പ് തുടങ്ങിയിടങ്ങളിലെല്ലാം മകരജ്യോതി ദര്‍ശനത്തിനായി തിരക്ക് അനുഭവപെട്ടു. ശനിയാഴ്ച ഉച്ചപൂജ കഴിഞ്ഞ് ദീപാരാധനയ്ക്കുശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിച്ചിരുന്നില്ല. ദീപാരാധനയ്ക്ക് ശേഷമാകും തീര്‍ഥാടകര്‍ക്ക് ദര്‍ശനം ലഭിക്കുക. തിരക്ക് നിയന്ത്രിക്കാനും മറ്റു സുരക്ഷാ ക്രമീകരണങ്ങളുടെയും ഭാഗമായി 5000 പൊലീസുകാരെ സന്നിധാനത്തു മാത്രം വിന്യസിച്ചിരുന്നു.

