ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു
 
        പത്തനംതിട്ട: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം നെടുമ്പാശ്ശേരി സ്വദേശിനിയായ ഏഴുവയസ്സുകാരി അനാമികയുടെ കാലൊടിഞ്ഞു. തിക്കിലും തിരക്കിലും പെട്ട് വാരിയെല്ലൊടിഞ്ഞ നാല് പേരെ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ഡലമാസ പൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് കഴിഞ്ഞ കുറച്ചു ദിവസമായി അനുഭവപ്പെടുന്നത്. തിരക്ക് വര്‍ധിക്കാന്‍ തുടങ്ങിയതോടെ മണിക്കൂറുകളോളം കാത്തു നിന്നാണ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പദര്‍ശനം സാധ്യമാകുന്നത്.


 
                        

 
                 
                