ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു

കൊയിലാണ്ടി: കോമത്ത് കരയിൽ വീടിന്റെ മേൽക്കൂര തകർന്നു ദുരന്തമൊഴിവായി. കൈലാസ് വീട്ടിൽ മാളുവിന്റെ വീടിന്റെ മേൽക്കൂരയാണ് ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്. അഞ്ചോളം പേർ വീട്ടിലുണ്ടായിരുന്നു. ശക്തമായ ഇടിയും, മഴയും ആയതോടെ അടുത്ത വീട്ടിലേക്ക് ഇവർ പോയ ഉടനെയാണ് മേൽക്കൂര കാറ്റിൽ തകർന്നത്. പന്തലായനി വില്ലേജിൽ നിന്നും ഉദ്യോഗസ്ഥരെത്തി. ജനപ്രതിനിധികളും നാട്ടുകാരും വീട്
സന്ദർശിച്ചു. ദുരന്തമൊഴിവായതിലു ള്ള ആശ്വാസത്തിലാണ് നാട്ടുകാർ.
സന്ദർശിച്ചു. ദുരന്തമൊഴിവായതിലു
