വൻമുകം-എളമ്പിലാട് MLP സ്കൂൾ വിദ്യാർത്ഥികളുടെ ” പച്ചപ്പ് ” പത്രം പ്രസിദ്ധീകരണം തുടങ്ങി

കൊയിലാണ്ടി: ചിങ്ങപുരം വൻമുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കുട്ടികളിൽ മാധ്യമ പ്രവർത്തനത്തിന്റെ വിവിധ തലങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ നേതൃത്വത്തിൽ ‘പച്ചപ്പ് ‘ പത്രത്തിന്റെ പ്രസിദ്ധീകരണം തുടങ്ങി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ശോഭ സ്കൂൾ ലീഡർ ദിയലിനീഷിന് പത്രം കൈമാറി പ്രകാശനം ചെയ്തു.
പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അധ്യക്ഷത വഹിച്ചു.
സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളും, പരിപാടികളും, സംഭവങ്ങളും അഫ്നാസ് എൻ. എം- ടി.യുടെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടി റിപ്പോർട്ടർമാരുടെ സഹായത്തോടെ വാർത്തകളാക്കി മാറ്റി യാണ് പത്ര പ്രസിദ്ധീകരണം ആരംഭിച്ചത്.
ഓരോ മാസവും പത്രം പ്രസിദ്ധീകരിച്ച് വായനക്കാരിലേക്കെത്തിക്കാനാണ് എഡിറ്റോറിയൽ ബോർഡിന്റെ തീരുമാനം.
ചടങ്ങിൽ വാർഡ് മെമ്പർ വി. വി. സുരേഷ്, സ്കൂൾ മാനേജർ സി. ഹഫ്സത്ത് ബീവി, പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, വീക്കുറ്റിയിൽ രവി, പി.കെ.അബ്ദുറഹിമാൻ, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, പി. നൂറുൽ ഫിദ എന്നിവർ സംസാരിച്ചു.