വ്യാജ രേഖ സമര്‍പ്പിച്ച് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവം
വടകര: യുവതിയുടെ പേരില്‍ വ്യാജ രേഖ സമര്‍പ്പിച്ച് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. ഒഞ്ചിയം സ്വദേശിനി എ.കെ. അഷിനയുടെ പേരിലാണ് വടകര ആര്.ടി.ഒ ഓഫിസില്‍നിന്ന് വ്യാജ ആര്.സി നല്‍കിയത്. കള്ളനോട്ട് കേസ് പ്രതികളില്‍നിന്ന് പിടികൂടിയ വാഹനത്തിനാണ് ആര്.സി നിര്‍മിച്ചത്. ഇതിനെതിരെ അഷിന നല്കിയ അന്യായത്തില്‍ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍ ആര്.ടി.ഒ, മൂന്ന് ഓഫിസ് ജീവനക്കാര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ സ്വമേധയ കേസെടുത്തിരുന്നു.

ആര്.സി അനുവദിച്ചത് നിയമപരമാണെന്നും മോട്ടോര്‍ വാഹന നിയമ പ്രകാരം ഒരു വാഹനം മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം ചെയ്യണമെന്നുണ്ടെങ്കില്‍ വാഹന ഉടമയും വാഹനം വാങ്ങുന്നയാളും ചേര്‍ന്ന് വാഹനത്തിൻ എല്ലാ അസ്സല് രേഖയും, നിശ്ചിത ഫീസടച്ച രസീത് സഹിതം വാഹന ഉടമയ്ക്ക് നേരിട്ടോ അല്ലെങ്കില്‍ അധികാരപ്പെടുത്തിയ വ്യക്തിക്കോ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് വടകര ആര്.ടി.ഒ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

