വ്യാപാരികൾക്കുണ്ടായ നഷ്ടത്തിന് അടിയന്തര ധനസഹായം നൽകണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി: ഇന്നലെയുണ്ടായ അപകടത്തിൽ തകർന്ന കടകൾക്ക് 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പി.കെ. റിയാസിന്
സമീപത്തെ പിയോത്ത്ന ഏജൻസീസ്, ചുള്ളിയിൽ ട്രേഡേഴ്സിനും ചെറിയ തോതിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വ്യാപാരികൾക്കുണ്ടായ നഷ്ടത്തിന് അടിയന്തര ധനസഹായം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തിനായി ലോറി ഉടമകളുമായി ചർച്ച നടത്തുന്നമെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. കെ.എം.രാജീവൻ, ടി.പി.ഇസ്മായിൽ, മണിയോത്ത് മൂസ, എം.ശശീന്ദ്രൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

