വോളിബോള്‍ പരിശീലന കേന്ദ്രം തുടങ്ങി

കുന്ദമംഗലം: ചാത്തമംഗലം പാലപ്രത്താഴത്ത് ഡയരക് ഷന് സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് സൊസൈറ്റി വോളിബോള്‍ പരിശീലന കേന്ദ്രം തുടങ്ങി. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബീന ഉദ്ഘാടനം നിര്‍വ്വഹിച്ചു. 8 വയസ്സുമുതല്‍ 13 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
വാര്‍ഡ് മെമ്പര്‍ ശോഭന അഴകത്ത്, ഷാജികുനിയില്, എം.വി.ഷാജു, ഷജില്‍, പ്രകാശന്, ജില്ലാ വോളിബോള്‍ അസോസിയേഷന് പ്രസിഡണ്ട് രാജീവന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍കാല വോളിബോള്‍ താരങ്ങളായ സി.കെ.മുഹമ്മദ് നെച്ചൂളി, സുനില്‍കുമാര്‍ വെള്ളനൂര് എന്നിവരെയും ഒാള് ഇന്ത്യാ അന്തര്‍ സര്‍വ്വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികളായ കാലിക്കറ്റ് സര്‍വ്വകലാശാല വനിതാടീമിനെയും കോച്ചുമാരായ സഞ്ജയ്ബാലിക, രാഘവന്, ശിവകുമാര്‍ എന്നിവരെയും ആദരിച്ചു.

