വൈദ്യുതി ചാർജ്ജ് വർദ്ധനക്കെതിരെ കെ.എസ്.ഇ.ബി. ഓഫീസ് ധർണ്ണ നടത്തി
കൊയിലാണ്ടി: വർദ്ദിപ്പിച്ച വൈദ്യുതി ചാർജ്ജ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി വൈദ്യുതി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ഡി. സി. സി. വൈസ് പ്രസിഡണ്ട് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. അംഗം രത്നവല്ലി ടീച്ചർ, മണ്ഡലം പ്രസിഡണ്ട് വി. വി. സുധാകരൻ, രാജേഷ് കീവരിയൂർ, അഡ്വ: സതീശൻ, എം. കെ. സായിഷ്, രജീഷ് വെങ്ങളത്ത്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
