KOYILANDY DIARY.COM

The Perfect News Portal

വൈദ്യുതി കേബിൾ മാറ്റാത്തത് ബപ്പൻകാട് റെയിൽവെ അടിപ്പാതയുടെ നിർമ്മാണം നിലച്ചു

കൊയിലാണ്ടി. കൊയിലാണ്ടി ബപ്പൻകാട് റെയിൽവെ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തി താൽകാലികമായി തടസ്സപ്പെട്ടു. വൈദ്യുതി കേബിൾ മാറ്റാത്തത് കാരണമാണ് തടസ്സം. റെയിൽപ്പാതയുടെ അടിയിലൂടെ സ്ഥാപിച്ച എച്ച്.ടി.യു.ജി. കേബിൾ മാറ്റാത്തതാണ് പ്രവർത്തി തടസ്സത്തിന് കാരണം. കേമ്പിൾ മാറ്റുമ്പോൾ എന്തെങ്കിലും തകരാർ സംഭവിച്ചാൽ നഗരത്തിൽ വൈദ്യുതി കിട്ടാതാകും.

കൊയിലാണ്ടി ഗവ: ഗേൾസ് ഹൈസ്കൂളിനു സമീപം റെയിൽവെപ്പാളത്തിനടിയിലൂടെ ഇതുപോലെ കേബിൾ വലിച്ചിട്ടുണ്ട് എന്നാൻ റെയിൽവെ സേഫ്റ്റി കമ്മിഷണറുടെ അനുമതി ലിക്കാത്തത് കാരണം കണക്ഷൻ കൊടുക്കാൻ സാധിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട്‌ ബപ്പൻകാട്ടിലെ കേബിൾ കട്ട് ചെയ്താലും നഗരത്തിൽ വൈദ്യുതി തടസ്സമുണ്ടാവില്ല.

ഇത് പൂർത്തിയായാൽ അടിപ്പാത നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയും. പാളത്തിനടിയിലെ മണ്ണ് തുരന്നെടുക്കണം. തുടർന്ന് പാളത്തിനടിയിൽ ബീമുകൾ സ്ഥാപിക്കും തീവണ്ടി ഗതാഗത തടസ്സപെടാതിരിക്കാനാണ് ബീമുകൾ സ്ഥാപിക്കുന്നത് തുടർന്ന് കുറ്റൻ കോൺക്രീറ്റ് പെട്ടികൾ സ്ഥാപിക്കണം. ആ സമയം തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകൂ. ഇതിന് അനുമതി ലഭിച്ചിട്ടുണ്ട്. മെയ് അവസാനം തന്നെ അടിപ്പാത നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. മഴക്കാലം തുടങ്ങിയാൽ പ്രവർത്തി തടസ്സപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്‌.

Advertisements

അതിനിടയിൽ ഇതു വഴി സ്ഥിരമായി ഒഴുകിയിരുന്ന മഴവെള്ളം ഒഴുക്കിവിടാൻ ശാശ്വതമായ സംവിധാനം ആവശ്യമാണ്. ഇക്കാര്യം മാതൃകാ റെസിഡൻസ് അസോസിയേഷനും മറ്റ് സംഘടനകളും റെയിൽവെയും നഗരസഭയെയും അറിയിച്ചിട്ടുണ്ട്. വെള്ളം ഒഴുകുന്നത് തടസ്സപ്പെട്ടാൽ സമീപ പ്രദേശം വെള്ളത്തിനടിയിലാവും.

Share news

Leave a Reply

Your email address will not be published. Required fields are marked *