വേനല്‍ച്ചൂട്: വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് അനുമതി

കൊച്ചി: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസ് ഷാജി പി ചാലിയുടേതാണ് ഉത്തരവ്. അഭിഭാഷകര്‍ യൂണിഫോമിന്റെ മറ്റു വസ്തുവകകള്‍ ധരിക്കണമെന്നും കോടതി വ്യക്തമാക്കി.
വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കറുത്ത ഗൗണ്‍ ധരിച്ച് കോടതിമുറിക്കുള്ളില്‍ നില്‍ക്കുന്നത് അസഹ്യമാണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അഭിഭാഷകനായ ജെഎം ദീപകാണ് ഹര്‍ജി നല്‍കിയത്. ഗൗണ്‍ ധരിക്കാതെ കോടതിയിലെത്തിയ ദീപകിന്റെ വാദം കേള്‍ക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി ഹര്‍ജി തള്ളിയതിനെത്തുര്‍ന്നാണ് ദീപക് ഹൈക്കോടതിയെ സമീപിച്ചത്.

