വെറ്ററിനറി ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു

കോഴിക്കോട്: ജില്ലയിലെ ചേളന്നൂര്‍ ബ്ലോക്ക്, പന്തലായനി ബ്ലോക്ക് എന്നിവിടങ്ങളില്‍ രാത്രികാല ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നിശ്ചിത യോഗ്യതയുളള വെറ്ററിനറി ഡോക്ടര്‍മാരില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുളളവര്ക്ക് അപേക്ഷിക്കാം.
വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കണം. താത്പര്യമുളളവര്‍ 21 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം.

