വെൽഫയർപാർട്ടി മണ്ഡലം പ്രവർത്തന ഫണ്ട് ആരംഭിച്ചു

കൊയിലാണ്ടി : വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം പ്രവർത്തന ഫണ്ട് ആരംഭിച്ചു. മദ്യ നിരോധനസമിതി സംസ്ഥാന ജനറൽ സിക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളുടെയും മദ്യ മുതലാളി മാരുടെയും മുമ്പിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ കീഴടങ്ങരുതെന്ന് അദ്ധേഹം പറഞ്ഞു. അവരുടെ പമം വേണ്ടെന്ന് പറയാനുള്ള ആർജ്ജവം പാർട്ടികൾ കാണിക്കണമെന്നും അദ്ധേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഹബീബ് മസ്ഹൂദ് അദ്ധ്യക്ഷതവഹിച്ചു. കലക്ഷൻ കോ- ഓഡിനേറ്റർ ആർ ഉമ്മർ കുട്ടി, പി. കെ. അബ്ദുല്ല, ടി. വി. അമ്മാട്ടി, മമ്മദ്‌കോയ കാപ്പാട്, കലന്തൻകുട്ടി, മജീബ്ആലി, കെ. ഹസ്സൻകുട്ടി മാസ്റ്റർ, എന്നിവർ സംസാരിച്ചു.ശശീന്ദ്രൻ ബപ്പൻകാട് സ്വാഗതവും ടി. എം. ജുനൈദ് നന്ദിയും പറഞ്ഞു.
