വെള്ളാപ്പള്ളി നടേശന് കുറ്റബോധം ഉണ്ടെങ്കില്‍ ആര്‍ എസ് എസ് നെ തള്ളി പറയണം.
കല്‍പ്പറ്റ > രാജ്യം തന്നെ ഗൌരവമായി കണ്ട രോഹിതിന്റെ മൃതദേഹത്തെ പോലും അപമാനിക്കുന്ന നിലപാടാണ് ഉണ്ടായതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാതെ പൊലീസ് തന്നെ സംസ്കരിച്ചു. ഒരു പട്ടികജാതിക്കാരനായാല്‍ എന്തൊക്കെയാണ് നേരിടേണ്ടി വരികയെന്നതിന്റെ തെളിവാണിത്. നവകേരള മാര്‍ച്ചിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ എസ് എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മികച്ച ഭാവിയുള്ള ചെറുപ്പാകാരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ആത്മഹത്യകുറിപ്പ് തന്നെ വളരെ നൊമ്പരമുണ്ടാക്കുന്നതാണ്. ഇവിടെ ആര്‍എസ്എസിനൊപ്പം ചേരാന്‍ പോയ പട്ടിക ജാതി നേതാക്കള്‍ക്ക് കുറ്റബോധം തോന്നേണ്ടതാണ്. നായാടി മുതല്‍ നമ്പൂതിരിവരെയുള്ള വരെ ആര്‍ എസ് എസിനോടു ചേര്‍ക്കാന്‍പോയവര്‍ക്കും കുറ്റബോധം തോന്നണം. പ്രത്യേകിച്ച് ആ നീക്കത്തിന്റെ അംബാസിഡറായ വെള്ളാപ്പള്ളി നടേശന്. കുറ്റബോധം ഉണ്ടെങ്കില്‍ ചെയ്തത് തെറ്റായിപ്പോയെന്ന് തുറന്നുപറയണം.

