വെള്ളപ്പൊക്കത്തില്‍ നിന്നും വീടിനെ രക്ഷിക്കാനായി വീട് ഉയര്‍ത്തുന്ന സാങ്കേതിക വിദ്യയുമായി കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: വെള്ളപ്പൊക്കത്തില്‍ നിന്നും വീടിനെ രക്ഷിക്കാനായി വീട് ഉയര്‍ത്തുന്ന സാങ്കേതിക വിദ്യയുമായി കണ്ണൂര്‍ സ്വദേശി. കണ്ണൂര്‍ ചെട്ടിപ്പീടികയിലെ സനകനാണ് വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷനേടുന്നതിനായി വീട് ഉയര്‍ത്തുന്ന സാങ്കേതിക വിദ്യ സ്വികരിച്ചിരിക്കുന്നത്.
കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ സൂപ്പര്‍ ബസാറില്‍ ചീറ്റ ടൈലേഴ്സ് സ്ഥാപന ഉടമയായ സനകന്‍ അഞ്ചരലക്ഷം രൂപ ചെലവഴിച്ചാണ് വീട് ഉയര്‍ത്തുന്നത്. ഒന്നര മാസമായി തുടങ്ങിയ വീട് ഉയര്‍ത്തുന്ന പ്രക്രിയ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. മുന്നറിപ്പില്ലാതെ വന്ന പ്രളയം നല്കിയ പാഠമാണ് സനകന്‍ വീട് ഉയര്‍ത്തുന്നത്തില്‍ പ്രചോദനമായത്.

