വെള്ളപ്പൊക്കം: ബപ്പന്‍കാട് റെയില്‍വേ അടിപ്പാത ജനം അടച്ചു. നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആക്ഷേപം

കൊയിലാണ്ടി: വെള്ളപ്പൊക്കം കാരണം സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ ബപ്പന്‍കാട് റെയില്‍വേ അടിപ്പാത ജനം അടച്ചു. 2019 ജനുവരിയില്‍ തുറന്നു കൊടുത്ത അടിപ്പാത കുറച്ചു കാലമേ ഉപയോഗിക്കാന്‍ കഴിഞ്ഞുള്ളൂ. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നഗരസഭയുടെ സഹായത്തോടെ പ്രവൃത്തി പൂര്ത്തിയാക്കിയത്. ഫണ്ട് വിനിയോഗത്തില് അപാകത ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കരാര് എടുത്ത് കമ്പനിയില് നിന്ന് തുക തിരിച്ച് പിടിക്കാന് നടപടി ഉണ്ടാകണമെന്നാന്നും നാട്ടുകാര് ആവശ്യപ്പെടുന്നു.
മഴ തുടങ്ങിയതോടെ അടിപ്പാതയില്‍ വെള്ളം നിറയാന്‍ തുടങ്ങി. നിര്‍മാണത്തിലെ അപാകത കാരണം അടിഭാഗത്തുനിന്നും ഭിത്തികളില്‍നിന്നും വന്‍ ഉറവാണുണ്ടാകുന്നത്. മഴക്കാലത്ത് വെള്ളം നില്‍ക്കുന്ന ഭാഗത്താണ് അടിപ്പാത നിര്‍മിച്ചത്. മഴ തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ വെള്ളം പമ്പ് ഉപയോഗിച്ച് അടിച്ചുമാറ്റിയിരുന്നു.

ഇതോടെ പാത ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായി. ചളിയും വെള്ളവും കയറി വാഹനങ്ങളുടെ യന്ത്രങ്ങള്‍ക്കു കേടു പറ്റി. കാല്‍നടയും അസാധ്യമായി. ഇതോടെയാണ് നാട്ടുകാര്‍ അടിപ്പാത അടച്ചത്. ബപ്പന്‍കാട് റെയില്‍വേ ഗേറ്റ് എടുത്തു മാറ്റിയതിനെ തുടര്‍ന്നാണ് ഇവിടെ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. മൂന്നു വര്‍ഷത്തോളം മുടന്തി നീങ്ങിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

അതാവട്ടെ ഉപയോഗപ്രദവുമായില്ല. ഇവിടെ റെയില്‍ മുറിച്ചു കടക്കുന്നത് അപകടമാണ്. നിരവധി പേരുടെ ജീവന്‍ ഈ ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ പൊലിഞ്ഞിട്ടുണ്ട്. വളവും കുന്നും കഴിഞ്ഞ ഉടനെയാണ് റെയില്‍ പാളം മുറിച്ചുകടക്കുന്ന സ്ഥലം. ട്രെയിന്‍ വരുന്നത് പെട്ടെന്ന് ശ്രദ്ധയില്‍ പെടില്ല. പ്രത്യേകിച്ച് മഴക്കാലത്ത്. കോതമംഗലം ഗവ. എല്‍.പി സ്കൂളിലെ പിഞ്ചുകുട്ടികള്‍ ഉള്‍െപ്പടെയുള്ളവര്‍ക്ക് ഇരട്ട റെയില്‍പാളം മുറിച്ചുകടന്നേ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയൂ. അടിപ്പാതയുടെ അപാകത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

