വെള്ളം കയറിയ ഹാർബർ റോഡിൽ ബി.ജെ.പി. തോണിയിറക്കി പ്രതിഷേധിച്ചു

കൊയിലാണ്ടി: പൊട്ടിപൊളിഞ്ഞ ഹാർബർ റോഡിൽ തേണിയിറക്കി ബി.ജെ.പി. പ്രതിഷേധിച്ചു. ഈ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ തോണിയിൽ പോകേണ്ട അവസ്ഥയാണെന്ന് ബി. ജെ. പി. ആരോപിച്ചു.
ദിവസവും 200ൽപരം ലോറികളും പിക്കപ്പ് വാഹനങ്ങളും, ഗവ: മാപ്പിള ഹയർസെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ, ഹാർബറിലേക്ക് പോകുന്ന നൂറകണക്കിന് തൊഴിലാളികൾ ഇതുവഴിയാണ് കടന്ന്‌പോകിന്നതെന്ന് നേതാക്കൾ പറഞ്ഞു.

ബി. ജെ. പി. കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം സംസ്ഥാന കമ്മിറ്റി അംഗം വി. കെ. ജയൻ ഉദ്ഘാടനം ചെയ്തു. ഒ. മാധവൻ അദ്ധ്യക്ഷതവഹിച്ചു. പി. കെ. മുകുന്ദൻ, വി. കെ. ഷാജി, നഗരസഭാ കൗൺസിലർ കെ. വി. സുരേഷ്, വി. കെ. രാമൻ, കെ. പി. എന്. മനോജ്, കെ. പി. സന്തോഷ്, കെ. എം. ഷിജിത്ത് എന്നിവർ സംസാരിച്ചു.

