വെള്ളം ഇറങ്ങി: വീടുകള്‍ മണ്ണിനടിയില്‍

കോട്ടയം: സംസ്ഥാനത്ത് രണ്ട് ദിവസമായി മഴ മാറിനിന്നതോടെ പലയിടങ്ങളില്‍നിന്നും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളം ഇറങ്ങിയതോടെ പലരും വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പ്രളയത്തില്‍ പല വീടുകളും മണ്ണിനടിയിലായി. നിരവധി സ്ഥലങ്ങലിലാണ് വീടുകള്‍ ഉണ്ടോ എന്ന് സംശയിക്കുന്ന വിധത്തില്‍ മണ്ണ് അടിഞ്ഞു കൂടിയിരിക്കുന്നത്.
വീടിനുള്ളില്‍ പ്രവേശിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് മണ്ണ് അടിഞ്ഞു കൂടിയിരിക്കുന്നത്. യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യേണ്ട സ്ഥിതിയാണ് നിലവില്‍.

