വെളിയണ്ണൂർ ചല്ലി പാഠശേഖരത്തിലെ തരിശ് ഭൂമി ഉഴുത് മറിക്കുന്ന പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: നടേരി വെളിയണ്ണൂർ ചല്ലിയിൽ നെൽകൃഷി വ്യാപകമാക്കാനുളള പദ്ധതിയ്ക്ക് തുടക്കമായി. കാടും പയലും വെട്ടിതെളിയിച്ച് കളമൊരുക്കുന്ന പ്രവൃത്തി തുടങ്ങി. ഇതിനായി ട്രക്സർ എന്ന യന്ത്രം ഇവിടെയെത്തി. വെളളിയാഴ്ച രാവിലെ ഈ യന്ത്രം നീറ്റിലിറക്കി പ്രവൃത്തി തുടങ്ങി. കെ.ദാസൻ എം.എൽ.എ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ, കൗൺസിലർ കെ. എം.ജയ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.രാധ (അരിക്കുളം), കെ.പി.ഗോപാലൻ നായർ (കീഴരിയൂർ), പദ്ധതി കോർഡിനേറ്റർ സി.അശ്വിനിദേവ്, എൻ. കുഞ്ഞമ്മദ്, കൃഷി ഓഫീസർമാരായ ശ്രീവിദ്യ, ജ്യോതി, പ്രേംഭാസിൻ എന്നിവർ യന്ത്രം ചല്ലിയിൽ ഇറക്കു ചടങ്ങ് വീക്ഷിക്കുവാൻ എത്തിയിരുന്നു.

ചല്ലിയിലെ മുഴുവൻ പായലും കാടും നീക്കുന്നതു വരെ യന്ത്രം ഇവിടെയുണ്ടാവും. കു’ട്ടനാട്ടിൽ നിന്നെത്തിയ ഡ്രൈവർ ശ്യാം, സഹായി ശശി എന്നിവരാണ് യന്ത്രം പ്രവർത്തിപ്പിക്കുത്. ചല്ലി കൃഷിക്ക് പാകപ്പെടുത്തി കഴിഞ്ഞാൽ ഏതാനും ദിവസത്തിനുളളിൽ വിത്ത് മുളപ്പിച്ച് ഞാറ്റടിക്ക തയ്യാറാക്കും. ഞാറ് നടാനും യന്ത്രം ഉപയോഗിക്കും.

