വെളിയണ്ണൂർ ചല്ലിയിൽ ഒഴുക്ക് നിലച്ച തോണിച്ചാൽ പുനരുജീവിപ്പിച്ചു

കൊയിലാണ്ടി: വിശാലമായ വെളിയണ്ണൂർ ചല്ലിയിൽ നെൽകൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള നിലമൊരുക്കൽ പ്രവൃത്തി പൂർത്തിയായതോടെ വർഷങ്ങളായി ഒഴുക്ക് നിലച്ച തോണിച്ചാൽ പുനരുജീവിപ്പിച്ചു.
1800- ഏക്കർ വരുന്ന വെളിയണ്ണൂർ ചല്ലിയിൽ കൊയിലാണ്ടി നഗരസഭ, അരിക്കുളം പഞ്ചായത്ത്, കീഴരിയൂർ പഞ്ചായത്ത്, തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെൽകൃഷി ആരംഭിച്ചത്. ഹരിത കേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ ആറ് യൂണിറ്റുകളായി തിരിച്ചാണ് നെൽകൃഷി ആരംഭിച്ചത്. 500- ഏക്കറിൽ വിത്തിറക്കി കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ മുഴുവൻ സ്ഥലത്തും നെൽകൃഷി ഇറക്കാനുള്ള പരിശ്രമത്തിലാണ്.

