KOYILANDY DIARY.COM

The Perfect News Portal

വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കൊയിലാണ്ടിയിലെ പൗരാവലി ദീപം തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

കൊയിലാണ്ടി> കൊല്ലം പുറ്റിംഗൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കൊയിലാണ്ടിയിലെ പൗരാവലി ദീപം തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ഓയിസ്‌ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ജെ.സി.ഐ കൊയിലാണ്ടി, സീനിയർ ചേംബർ, ജെ. സി. ഐ കാപ്പാട്, കേരള സീനിയർ സിറ്റിസൺ ഫോറം, റോട്ടറി ക്ലബ്ബ്, , കൊയിലാണ്ടി ബാർ അസോസിയേഷൻ, ലയൺസ് ക്ലബ്ബ്, മുൻസിപ്പൽ കൗൺസിലർമാർ, വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ആദ്യ ദീപം തെളിയിച്ച് കൊണ്ട് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് പങ്കെടുത്തവരുടെ മുഴുവൻ കൈകളിലേക്കും ദീപം പകർന്നു. രണ്ട് മിനുട്ട് മൗനം ആചരിച്ചു. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന വികാര നിർഭരമായ ചടങ്ങിൽ യാത്രക്കാരും വ്യാപാരകളും പങ്കാളികളായി.

Share news