വെങ്ങളം ആയൂർവേദ ഡിസ്പൻസറിയിലെക്ക് JCI വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി വെങ്ങളം ആയൂർവേദ ഡിസ്പൻസറിയിലെക്ക് JCI വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു. ജെ.സി.ഐ.യുടെ ജെ.സി. വീക്ക് 2019ന്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഔറ വാട്ടർ സൊലൂഷ്യന്റെ സഹകരണത്തോടെ മെഷീന് നല്കിയത്. ജെ.സി.ഐ കൊയിലാണ്ടി പ്രസിഡണ്ട് കിരൺ കുമാറിൽനിന്നും ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് ഏറ്റുവാങ്ങി. വാർഡ് മെമ്പർ ബിന്ദു, ഡോ. ബി.ജി. അഭിലാഷ് എന്നിവര് സംസാരിച്ചു.
