വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

ബാലുശ്ശേരി: ബാലുശ്ശേരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നവധാര വായനശാല ഗ്രന്ഥാലയത്തിലെ ക്ലബ്ബ് അംഗങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ നല്കി. വൃക്ഷത്തൈകളുടെ നടീല്‍ ഉദ്ഘാടനം കുന്നക്കൊടിയില്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്ബിലാട് നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ പി.വിദ്യ, കൊളശ്ശേരി ബാലന്‍ നായര്‍, ജിഷ കൈതാല്‍, കെ.ഭരതന്‍, കെ.ദാമോദരന്‍, കെ.പി.ബാലിഷ എന്നിവര്‍ പങ്കെടുത്തു.
