വീഡിയോ വാൾ പ്രദർശന പരിപാടി ഉദ്ഘാടനം ചെയ്തു

മന്ത്രിസഭാ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഒാഫീസിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ വീഡിയോ വാൾ പ്രദർശന പരിപാടി ഒ.ആർ.കേളു എം.എൽ.എ. ഫ്ളാഗ് ഒാഫ് ചെയ്തു. തലപ്പുഴ ടൗണിൽ നടന്ന ചടങ്ങിൽ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.പ്രസാദ്, സി.സുരേഷ്ബാബു, അസിസ്റ്റന്റ് എഡിറ്റർ കെ.എസ്.സുമേഷ്, പി.കെ.പുഷ്പൻ എന്നിവർ പങ്കെടുത്തു.
പേര്യ, ദ്വാരക, വെള്ളമുണ്ട, കോറോം, കുഞ്ഞോം, നിരവിൽപുഴ എന്നിവിടങ്ങളിൽ വീഡിയോ പ്രദർശനം നടത്തി. ഇതോടൊപ്പം ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ലഘുലേഖകളും വികസന ബ്രോഷറുകളും വിതരണം ചെയ്തു. വയനാടിന്റെ വികസനം സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഒാഫീസ് പുറത്തിറക്കിയ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

മാനന്തവാടി ഗാന്ധിപാർക്കിൽ ആദ്യദിന പ്രദർശനം സമാപിച്ചു. ഇന്ന് രാവിലെ 10ന് പനമരത്ത് നിന്ന് ആരംഭിക്കുന്ന വീഡിയോവാൾ പ്രദർശനം കണിയാമ്പറ്റ, കമ്പളക്കാട്, വൈത്തിരി, ചുണ്ടേൽ, മേപ്പാടി, എന്നീ സ്ഥലങ്ങളിൽ സന്ദർശിച്ച് കൽപ്പറ്റയിൽ സമാപിക്കും.

