വീട് സൗജന്യമായി വൈദ്യുതികരിച്ച് നൽകി
കൊയിലാണ്ടി: സമ്പൂർണ്ണ വൈദ്യൂതീകരണത്തിന്റെ ഭാഗമായി കുറുവങ്ങാട് വരകുന്നിലെ ഒ.എം. മാധവിയുടെ വീട് വൈദ്യുതികരിച്ച് കണക്ഷൻ നൽകി. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു. കൊയിലാണ്ടി സെക്ഷൻ കമ്മിറ്റിയാണ് നേതൃത്വം നൽകിയത്.
സ്വിച്ച് ഓൺ കർമ്മം നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ നിർവ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷനായിരുന്നു. അസിസ്‌റ്റന്റ് എഞ്ചിനീയർ ഹരിഹരൻ, അസിസ്‌റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൃഷ്‌ണേന്ദു, സതീദേവി, എം. ഷാജി. മുൻ കൗൺസിലർ
പി.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി സൗത്ത് AE ഹരിഹരൻ സ്വാഗതവും, കൗൺസിലർ കെ. ബിനില നന്ദിയും പറഞ്ഞു.

