വീട്ടില്‍ സൂക്ഷിച്ച 60 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി

എലത്തൂര്‍: എലത്തൂര്‍, ചെട്ടികുളം ബസാറിനുസമീപം വീട്ടില്‍ സൂക്ഷിച്ച 60 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പോലീസ് പിടികൂടി. വീടിനകത്തെ കട്ടിലിന് ചുവട്ടില്‍ സൂക്ഷിച്ചതായിരുന്നു മദ്യം. ഇതുമായി ബന്ധപ്പെട്ട് പുനത്തില്‍ സുജേഷിനെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി.
സുജേഷ് ചെട്ടികുളം ബസാറില്‍ ആവശ്യക്കാര്‍ക്ക് മദ്യം വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. വീട്ടില്‍ മദ്യം സൂക്ഷിച്ചതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11-ന് നടത്തിയ പരിശോധനയിലാണ് 750 മില്ലി ലിറ്ററിന്റെ 9 കുപ്പിയും 500 മില്ലി ലിറ്ററിന്റെ 51 കുപ്പിയും പിടികൂടിയത്.

സുജേഷ് ഒളിവിലാണ്. എലത്തൂര്‍ എസ്.ഐ. ജനജേയദാസ്, അഡീഷണല്‍ എസ്.ഐ. രാമചന്ദ്രന്‍, രാധാകൃഷ്ണന്‍, ജീനി, മനോജ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് മദ്യം പിടികൂടിയത്. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

