വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടി

കണ്ണൂര്‍:മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കയ്പനച്ചി പ്രദേശത്തു പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നു ലഹരി വസ്തുക്കള്‍ പിടികൂടി. വാടക വീട്ടില്‍ താമസിക്കുന്ന കന്യാകുമാരിയിലെ മാര്‍ത്താണ്ഡത്തെ പുഷ്പരാജിനെ യാണ് 1050 പായ്ക്കറ്റ് ലഹരി വസ്തുക്കളുമായി മുഴക്കുന്ന് വനിതാ എസ്‌ഐ ശ്യാമളയുടെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്.
വീട്ടിനുള്ളില്‍ ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഹാന്‍സ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നു രാവിലെ 11.00 ഓടെയാണ് പരിശോധന നടത്തിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

