KOYILANDY DIARY.COM

The Perfect News Portal

വീട്ടില്‍ അതിക്രമിച്ച്‌ കയറി മോഷണശ്രമം; പ്രതി അറസ്റ്റില്‍

ഹരിപ്പാട്: വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടമ്മയെ ആക്രമിച്ച്‌ മോഷണത്തിന് ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരുവാറ്റ വടക്ക് മുല്ലശ്ശേരില്‍ വീട്ടില്‍ ശൈലേഷ് (35)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ആഗസ്റ്റ് 12ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിന് ശേഷം കടന്ന് കളഞ്ഞ പ്രതി കണ്ണൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കരുവാറ്റ കന്നുകാലിപ്പാലം പുത്തന്‍ പറമ്ബില്‍ ബദറുദ്ദീന്റെ വീട്ടില്‍ കയറി മോഷണ ശ്രമത്തിനിടെ ബദറുദ്ദീന്റെ ഭാര്യ ഷഹീറ(34)യെയാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം കണ്ണൂര്‍ ഭാഗത്ത് ഒളിവില്‍ കഴിഞ്ഞ പ്രതി നാട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ കരുവാറ്റ ഭാഗത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *