വീട്ടമ്മയെ കഴുത്തറത്തുകൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു

കോതമംഗലം: വടാട്ടുപാറയില്‍ വീട്ടമ്മയെ കഴുത്തറത്തുകൊന്ന കേസിലെ പ്രതി വടാട്ടുപാറ കരുവള്ളില്‍ കുഞ്ഞുമുഹമ്മദിനെ (63) സംഭവ സ്ഥലത്ത‌് എത്തിച്ച‌് തെളിവെടുത്തു. കൊലപ്പെടുത്തിയ സ്ഥലവും രീതികളും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
വീടിനു പിന്നിലെ റബര്‍തോട്ടത്തില്‍ പാലെടുക്കുകയായിരുന്ന കുഞ്ചറക്കാട്ട് മേരിയെ പീഡനശ്രമത്തിനിടെയാണ‌് ബുധനാഴ‌്ച രാവിലെ കൊലപ്പെടുത്തിയത‌്. റബര്‍തോട്ടത്തില്‍ പാലെടുക്കുകയായിരുന്ന മേരിയെ കടന്നുപിടിച്ചപ്പോള്‍ എതിര്‍ത്തതോടെ പ്രതിയുടെ പക്കലുണ്ടായിരുന്ന കത്തിയുപയോഗിച്ച് കഴുത്തില്‍ പലതവണ കുത്തുകയായിരുന്നു. കൃത്യത്തിനുശേഷം സ്ഥലംവിട്ട ഇയാളെ കീരമ്ബാറയില്‍നിന്നാണ് പൊലീസ് പിടികൂടിയത‌്.

