വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
കൊല്ലം: തീവണ്ടികളില്‍ സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ ഇതര സംസ്ഥാനക്കാരന് പിടിയിലായി. മധ്യപ്രദേശ് സ്വദേശി കമല്‍ റാത്തോഡാണ് പിടിച്ചുപറി ശ്രമത്തിനിടെ പിടിയിലായത്.
കൊല്ലം-ഗുരുവായൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കമല്‍ റാത്തോഡ് പിടിയിലായത്. ട്രെയില്‍ കിളികൊല്ലൂരിലെത്തിയപ്പോഴാണ് കഴുത്തില്‍ കിടന്ന അഞ്ച് പവന്റെ മാല പറിച്ചെടുക്കാന്‍ ശ്രമിച്ചത്.

തടയാന്‍ ശ്രമിച്ചതോടെ വീട്ടമ്മയെ ആക്രമിച്ചു. ബഹളം കേട്ട് മറ്റ് യാത്രക്കാര്‍ എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുത്തി. കള്ളനെ സഹയാത്രികര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തി റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചു.

ഇയാള്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം മറ്റേതെങ്കിലും സംഘങ്ങളുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്. കേരളത്തില്‍ നടന്ന സമാനമായ കവര്‍ച്ചകളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നും വ്യക്തമാകേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

