വീടൊരു വിദ്യാലയം-രക്ഷാകര്‍ത്തൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു
പയ്യോളി: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി വീടൊരുവിദ്യാലയം-രക്ഷാകര്‍ത്തൃ ശാക്തീകരണ പരിപാടി നടത്തി. മേലടി ബ്ലോക്ക് റിസോഴ്സ് സെന്റര്‍ സംഘടിപ്പിച്ച പരിപാടി മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ യു.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
മേലടി എസ്.എന്‍.ബി.എം.ജി. യു.പി. സ്കൂള്‍ പ്രധാനാധ്യാപകന് ചന്ദ്രന്, യൂസഫ് കോറോത്ത്, പി.ടി. സജീവന്, സുവര്‍ണ ചന്ദ്രോത്ത്, കെ.അസൈനാര്‍, ശ്രീഷു എന്നിവര്‍ സംസാരിച്ചു.വിളയാട്ടൂര്‍ എളമ്പിലാട് മാപ്പിള യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക്കിനെതിരെ നൃത്തശില്പം അവതരിപ്പിച്ചു. ശാസ്ത്രപരീക്ഷണക്കളരിയും നടത്തി.

