വീടിന് തറക്കല്ലിട്ടു

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റി നിര്‍ദ്ധനരായ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ അണേലയില്‍ കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഊരാളി വീട്ടില്‍ രാജന്‍ നായരുടെ കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. വി.സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. ചന്ദ്രന്‍, കെ. ഷിജു, പി.കെ. ഭരതന്‍ എന്നിവര്‍ സംസാരിച്ചു. പി.ജുഗില്‍ കുമാര്‍ സ്വാഗതവും, കെ.കെ. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
