വീടിനോടനുബന്ധിച്ചുള്ള ആലയും ഷെഡും കത്തിനശിച്ചു

കൊയിലാണ്ടി: വീടിനോടനുബന്ധിച്ചുള്ള തേങ്ങാകൂടയും ആലയും കത്തിനശിച്ചു. ഊരള്ളൂരിലെ കുളങ്ങര ചാലിൽ കുഞ്ഞിക്കണ്ണന്റെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാകൂ ടയും, ആലയുമാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കത്തിനശിച്ചത്. വീട്ടുകാരും സമീപവാസികളും ഉണർന്ന് തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഷെഡിലുണ്ടായിരുന്ന മകളുടെ വീട് പണിക്കായി വെച്ച മരങ്ങൾ. അടക്ക, മറ്റ് മുഴുവൻ സാധനങ്ങളും പൂർണ്ണമായും കത്തി നശിച്ചു. തീ പിടിക്കാനുള്ള കാരണം ഇനിയും അറിവായിട്ടില്ല. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസെത്തി കേസ്സ് രജിസ്റ്റർ ചെയ്തു. ഏഴ് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

