വി. ശശിധരൻ അനുസ്മരണവും കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
കൊയിലാണ്ടി: പൂക്കാട് മര്‍ച്ചൻ്റ്സ് അസോസിയേഷന്‍ നേതൃത്വത്തിൽ വി. ശശിധരന്‍ അനുസ്മരണം നടത്തി. അനുസ്മരണത്തോടനുബന്ധിച്ച് കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളജുമായി സഹകരിച്ച് നടത്തിയ സൗജന്യ ക്യാമ്പും, അനുസ്മരണവും പൂക്കാട് ഫ്രീഡംഫൈറ്റേഴ്സ് ഹാളില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വീര്‍വീട്ടില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. എം.എം.സി. മാര്‍ക്കറ്റിങ്ങ് മാനേജര്‍ പത്മപ്രഭ, അസി. പ്രൊഫ. ഡോ. അഫ്‌സീര്‍, സജീവ് കുമാര്‍, പി. സി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

