വിഷ രഹിത പച്ചക്കറി വിപണനമേള സംഘടിപ്പിച്ചു

കൊയിലാണ്ടി: വിഷ രഹിത പച്ചക്കറി വിപണനമേള സംഘടിപ്പിച്ചു. വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന ക്യാമ്പയിന്റെ ഭാഗമായി സംയോജിത കൃഷി കൊയിലാണ്ടി ഏരിയാ തല വിപണനമേള സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി. കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംയോജിത കൃഷി ഏരിയാ കൺവീനർ കെ ഷിജു അധ്യക്ഷത വഹിച്ചു. ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ കർഷകർ കൃഷി ചെയ്ത ജൈവ പച്ചക്കറികൾ ആണ് വിപണന കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നത്.

നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെ പാട്ട്, വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ. എ. ഇന്ദിര ടീച്ചർ, സി.ഐ.ടി.യു മത്സ്യ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി സി. എം സുനിലേശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.കെ. ബാബു സ്വാഗതവും, പി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.


