വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണികൊന്ന പൂക്കൾ വിരിഞ്ഞു

കൊയിലാണ്ടി: മേടമാസത്തെ വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണികൊന്ന പൂക്കൾ വിരിഞ്ഞു. ഇത്തവണ മീനമാസത്തിനു മുമ്പ് തന്നെ കണികൊന്നകൾ പൂത്തുലഞ്ഞിരുന്നു. സ്വർണ്ണത്തിന്റെ അംശമുള്ള പുഷ്പമായാണ് കണികൊന്നയെ കാണുന്നത്. അത് കൊണ്ട് തന്നെയാണ് കണികാണാൻ കൊന്നപ്പൂവെയ്ക്കുന്നത്.
മേടമാസത്തിലെ വിഷുവിന്റ വരവറിയിക്കുന്ന കണികൊന്ന ഏറെ ഔഷധവീര്യമുള്ളതാണെന്നും പറയുന്നു. കാലവർഷത്തിന്റെ ഗതി വികതികൾ നിയന്ത്രിക്കുന്നതിലും കണികൊന്ന പൂക്കൾക്ക് പങ്കുണ്ടെന്ന് പഴമക്കാർ പറയുന്നു. നാട്ടിലെമ്പാടുംപൂത്തുലഞ്ഞ കണിക്കൊന്ന പൂക്കൾ ആനന്ദകരമായ കാഴ്ചയൊരുക്കുന്നു.

