വിഷരഹിത പച്ചക്കറികള്‍ മിതമായ വിലയ്ക്ക്

കോഴിക്കോട്: കര്‍ഷകരില്‍നിന്ന് സംഭരിച്ച നാടന്‍ പച്ചക്കറികളായ എളവന്‍, മത്തന്‍, വെള്ളരി എന്നിവ വേങ്ങേരി തടമ്പാട്ടുതാഴം മാര്‍ക്കറ്റിലെ ഹോര്‍ട്ടി കോര്‍പ്പ് സംഭരണ കേന്ദ്രത്തില്‍നിന്ന് മിതമായ വിലയ്ക്ക് വില്‍ക്കുന്നു. മൊത്തമായും ചില്ലറയായും ലഭിക്കും. ജില്ലയിലെ കൃഷിഭവനുകളുടെ നിര്‍ദേശപ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളാണ് വില്‍പ്പനയ്ക്ക് ലഭ്യമാക്കിയത്.
മൊത്ത വിലനിലവാരം. ബ്രാക്കറ്റില്‍ ചില്ലറ വില. എളവന്‍-17 (20) മത്തന്‍-13 (16), വെള്ളരി-4.50(7). പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ നാലുവരെ ഇവ ലഭിക്കും.
വിവാഹം, മറ്റു വിശേഷ ദിവസങ്ങള്‍ എന്നിവക്ക് പച്ചക്കറി മിതമായ വിലയ്ക്ക് ലഭ്യമാണ്. ചെറിയ തുക അഡ്വാന്‍സടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുന്ന വിഷരഹിത നാടന്‍ പച്ചക്കറികളടക്കം കോര്‍പറേഷന്റെയും സമീപ പഞ്ചായത്തുകളുടെയും പരിധിയില്‍ സൌജന്യ ഹോം ഡലിവറി നടത്തും. ഫോണ്‍: 0495 2374157.

വിവിധയിനം പച്ചക്കറികളടങ്ങിയ നാല് കിലോ കിറ്റ് 60 രൂപക്ക് വേങ്ങേരി, കൊയിലാണ്ടി, കക്കോടി എന്നീ ഹോര്‍ട്ടികോര്‍പ്പ് കേന്ദ്രങ്ങളില്‍ ലഭ്യമാണെന്ന് കോഴിക്കോട് റീജണല്‍ മാനേജര്‍ അറിയിച്ചു.

