KOYILANDY DIARY.COM

The Perfect News Portal

വിഷദ്രാവകം കലക്കി മല്‍സ്യം പിടിച്ച സംഭവത്തില്‍ നാലു പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു

വടകര: വിഷദ്രാവകം കലക്കി മല്‍സ്യം പിടിച്ച സംഭവത്തില്‍ നാലു പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി പൊന്മേരി പറമ്ബ് സ്വദേശികളായ കണ്ടിയില്‍ നൗഷാദ്(40),മലയില്‍ ഇസ്മായില്‍(40),കാരക്കുനി അബ്ദുള്‍ മനാഫ്(25),മംഗലാട് കണ്ണോത്ത് താഴ കുനി ഹാരിസ്(38)എന്നിവരെയാണ് വടകര എസ്‌ഐ രാജേഷ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ എട്ടാം തിയതി ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാലംഗ സംഘം നടക്കുതാഴ-ചോറോട് കനാലിലെ കുട്ടൂലി പാലത്തില്‍ വെച്ച്‌ കനാലില്‍ വിഷ ദ്രാവകം കലക്കി വല വെച്ച്‌ മല്‍സ്യ ബന്ധനം നടത്തിയത്.

പിറ്റേ ദിവസം രാവിലെ ആകുമ്ബോഴേക്കും കനാലിലെ ചെറുതും വലുതുമായ മല്‍സ്യങ്ങള്‍ ചത്തു പൊന്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.നാട്ടുകാര്‍ വടകര പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്സെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികള്‍ മല്‍സ്യ ബന്ധനത്തിന് എത്തിച്ചേര്‍ന്ന കെ.എല്‍.18 എന്‍-2896,കെ.എല്‍.18.പി.7065 എന്നീ സ്കൂട്ടറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.വളര്‍ത്തു മത്സ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ വിഷം കലര്‍ത്തി മല്‍സ്യം പിടിച്ചതിന് കേരളാ പോലീസ് ആക്റ്റ് ഐപിസി സെൿഷന്‍ 269,277,120(ഇ)പ്രകാരമാണ് കേസ്സെടുത്തത് .

Advertisements

വലിയ മീനുകളെല്ലാം തന്നെ ഇവര്‍ പിടിച്ചു വില്‍പ്പനയ്ക്കായി കൊണ്ട് പോയിരുന്നു.മല്‍സ്യങ്ങള്‍ ചത്തു പൊന്തിയതോടെ നാട്ടുകാര്‍ ചോറോട് ഗ്രാമ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, വടകര പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കി.

മല്‍സ്യം പിടിച്ചവരുടെയും,ഇവര്‍ സഞ്ചരിച്ച വാഹനങ്ങളുടെ ഫോട്ടോ സഹിതമാണ് പരാതി നല്‍കിയത്.ചോറോട് പി.എച്ച്‌.സി.യിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിനി ബിയര്‍ലി യുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.വടകര പോലീസും സ്ഥലത്തെത്തി പ്രതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.വില്യാപ്പള്ളി മംഗലാട് പ്രദേശത്തുള്ളവരാണ് പ്രതികളെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *