വിവാഹ വീട്ടിലെ നാടകം നാട്ടുകാർക്ക് പുതിയ അനുഭവമായി

കൊയിലാണ്ടി: വിവാഹ വീടുകളിൽ ഗാനമേളയും, ഗസലും ,ഒപ്പനയും പതിവ് രീതികളാണല്ലോ എന്നാൽ കീഴൂർ ഷൈനു തച്ചൻകുന്നിന്റെയും സിജിയുടെയും വിവാഹ സൽക്കാര വേളയിൽ ഒരു നാടകമായിരുന്നു വിരുന്നുകാരെ കാത്തിരുന്നത്. നാടകവേദികളിൽ ദീപ നിയന്ത്രണം ചെയ്യാറുള്ള ഷൈനു, തന്റെ കല്യാണത്തിന് അവതരിപ്പിക്കാനായി തിരഞ്ഞെടുത്തത് ക്ഷേമങ്കരി കലാവേദി ചേമഞ്ചേരി അവതപ്പിച്ച അഗ്നിച്ചിലമ്പ് എന്ന നാടകമായിരുന്നു.
സംഘ കാലത്തെ പഞ്ചമഹാകാവ്യങ്ങളിൽ പ്രഥമഗണനീയമായ ചില പ്പതികാരത്തിലെ കണ്ണകിയെ യും. തുടർന്ന് വന്ന മണി മേഘല എന്ന കാവ്യത്തിലെ മാധവിയെ ബന്ധിപ്പിക്കുന്ന താണ് നാടകത്തിന്റെ ഇതിവൃത്തം. ഷൈനു തന്നെ ദീപ നിയന്ത്രണവും നിർവ്വഹിച്ച നാടകം സംവിധാനം ചെയ്തത് ദീപു തൃക്കോട്ടൂരാണ്. രചന ഡോ അജിത് ബാബു, കഴിഞ്ഞ ദിവസമായിരുന്നു ഷൈനുവിന്റെ വിവാഹം നാടകം കാണാൻ ബന്ധുക്കളും, സുഹൃത്തുക്കളും നാടക പ്രേമികളുമായി നിരവധി പേർ ആസ്വദിക്കാനെത്തി.

