വിവാഹശേഷം സ്‌ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കേണ്ട; പ്രഖ്യാപനവുമായി നരേന്ദ്ര മോദി

ദില്ലി: വിവാഹ ശേഷം വിദേശത്തേയ്‌ക്ക് പോകാനാഗ്രഹിക്കുന്ന സ്‌ത്രീകള്‍ക്ക് ഏറെ സന്തോഷപ്രദമായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി സ്‌ത്രീകള്‍ വിവാഹശേഷം വിദേശത്തേയ്‌ക്ക് പോകുന്നതിന് പാസ്‌പോര്‍ട്ടിലെ പേര് മാറ്റേണ്ടി വരില്ലെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
വിവാഹം കഴിഞ്ഞ സ്‌ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് കൂടി ചേര്‍ക്കണമെന്നായിരുന്നു നേരത്തെ നിയമം. ഇന്ത്യന്‍ മര്‍ച്ചന്റ് ചേംബേഴ്‌സ് വനിതാ വിഭാഗത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ വനിതാ വികസന പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു. സ്‌ത്രീകളുടെ പ്രസവാവധി 12 ആഴ്‌ച്ചയില്‍ നിന്നും 26 ആഴ്‌ചയാക്കി വര്‍ധിപ്പിച്ചതും പ്രസവ സൗകര്യാര്‍ത്ഥം ട്രാന്‍സ്‌ഫര്‍ ആവശ്യപ്പെട്ട 6000 സ്‌ത്രീകളുടെ ട്രാന്‍സ്‌ഫര്‍ നടപ്പിലാക്കിയതും പ്രധാനമന്ത്രി വിശദീകരിച്ചു.

