വിള്ളല്‍ കണ്ടെത്തിയ കോഴഞ്ചേരി പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് പൊതുമരാമത്ത് വകുപ്പ്

പത്തനംതിട്ട: അസ്ഥിവാരത്തില്‍ വിള്ളല്‍ കണ്ടെത്തിയ പത്തനംതിട്ട കോഴഞ്ചേരി പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് പൊതുമരാമത്ത് വകുപ്പ് .ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പാലത്തില്‍ പരിശോധന നടത്തി. കോഴഞ്ചേരി പാലത്തിലെ നെടുമ്ബ്രയാര്‍ ഭാഗത്ത് നിന്നുള്ള രണ്ടാമത്തെ തൂണിലും പത്തനം തിട്ട ഭാഗത്തുള്ള ഒന്നാമത്തെ തൂണിലുമാണ് വിള്ളല്‍ കണ്ടെത്തിയത്. അസ്ഥിവാരത്തിലാണ് വിള്ളല്‍.
രാവിലെ 9 മണിയോടെ പാലങ്ങളുടെ ചുമതലയുള്ള പൊതുമരാമത്ത് വിഭാഗം ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിള്ളല്‍ പ്രളയത്തെ തുടര്‍ന്ന് ഉണ്ടായതല്ലെന്നും കാലപഴക്കം കൊണ്ട് രൂപപ്പെട്ടതാണെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. അറ്റകുറ്റപണിക്ക് അനുമതി തേടിയിട്ടുണ്ടെന്നും ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.എം.എല്‍.എ വീണാ ജോര്‍ജും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

പത്തനംതിട്ടയെ തിരുവല്ലയുമായി ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലെ പ്രധാനപ്പെട്ട പാലമാണിത്. 75 വര്‍ഷം മുന്‍പ് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലമാണിത്.നിലവിലെ പാലത്തിന്റെ കാലപഴക്കം കണക്കിലെടുത്ത് പുതിയ പാലം നിര്‍മ്മിക്കാന്‍ ഭരണാനുമതി ആയിട്ടുണ്ട്. പ്രളയത്തില്‍ പാലം പൂര്‍ണമായും വെള്ളത്തിനടിയില്‍ ആയിരുന്നു.പാലത്തിന്റെ തൂണുകളില്‍ തടികഷണങ്ങളും മാലിന്യങ്ങളും വന്നടിയുകയും ചെയ്തിരുന്നു.

