വില്‍പ്പനയ്ക്കുള്ള കഞ്ചാവ് പൊതികളുമായി എത്തിയ യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം. വില്‍പ്പനയ്ക്കുള്ള കഞ്ചാവ് പൊതികളുമായി എത്തിയ യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് വില്‍പ്പനയ്ക്കായി തലസ്ഥാന നഗരത്തില്‍ കഞ്ചാവുമായി എത്തിയ പ്രതികളെയാണ് തമ്പാനൂര്‍ എസ്ഐ വി എം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്നും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും പിടിച്ചെടുത്തിട്ടുണ്ട്.
എറണാകുളം മാവേലി നഗര്‍ സ്വദേശി ചെറിയാന്റെ മകന് ലാംലി ചെറിയാന് (23) കണ്ണൂര്‍ പിറളം സ്വദേശി നാരായണന്റെ മകന് അഖില്‍ (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരും മുന്‍പും വില്‍പ്പനയ്ക്കുള്ള കഞ്ചാവുമായി നഗരത്തില്‍ എത്താറുണ്ടായിരുന്നുവെന്നും പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും എസ്ഐ ശ്രീകുമാര്‍ പറഞ്ഞു.

