വിലങ്ങാട് മലയില്‍ കാട്ടാനക്കൂട്ടമിറങ്ങി വന്‍ തോതില്‍ കൃഷി നശിപ്പിച്ചു
നാദാപുരം: വിലങ്ങാട് മലയില്‍ കാട്ടാന വീണ്ടുമിറങ്ങി വന്‍ തോതില്‍ കൃഷി നശിപ്പിച്ചു. കമ്മായി മലയിലാണ് കാട്ടാനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. തറോയില്‍ കുഞ്ഞബ്ദുളള, പുനത്തില്‍ കൃഷ്ണന്‍, സി പി അബ്ദുളള ഹാജി , തെക്കയില്‍ പ്രദീപന്‍, കണ്ടോത്ത് കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ കാര്‍ഷിക വിളകളാണ് ആനക്കൂട്ടം ഇറങ്ങി നശിപ്പിച്ചത്.
അബ്ദുളള ഹാജിയുടെ അന്പതില്‍ പരം വാഴകളാണ് ആന പിഴുതെടുത്ത് നശിപ്പിച്ചത്. ഇതിന് പുറമെ തൊട്ടടുത്ത ജോസ് വലിയപറന്പിന്‍റെ തെങ്ങിന്‍ തൈകള്‍ ,ചേന്പ്,വാഴ, കവുങ്ങിന്‍ തൈകള്‍ തുടങ്ങിയവ കുരങ്ങും മുളളന്‍ പന്നിയും നശിപ്പിക്കുകയുണ്ടായി.

കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കണമെന്ന ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല.കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി നസീര്‍ വളയം,സി.വി.മൊയ്തീന്‍ ഹാജി,എന്‍.ഹമീദ് മാസ്റ്റര്‍,തിരുവത്തേരി കുഞ്ഞമ്മദ് ഹാജി എന്നിവര്‍ കൃഷിനാശം സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

